Friday, May 2, 2008

കെ.ആര്‍. നാരായണന്‍ അവാര്‍ഡ്‌

കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ കെ.ആര്‍. നാരായണന്‍ അവാര്‍ഡ്‌ നിയമസഭാ സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‌ നാഗാലാന്റ്‌ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ സമ്മാനിക്കുന്നു. വി.പി. സജീന്ദ്രന്‍, ഉഴവൂര്‍ വിജയന്‍, കെ.എം. മാണി എം.എല്‍.എ., ഡോ. സിന്ധുമോള്‍ ജേക്കബ്‌, ജസ്റ്റീസ്‌ കെ. നാരായണക്കുറുപ്പ്‌, മന്ത്രി മോന്‍സ്‌ ജോസഫ്‌, എബി. ജെ. ജോസ്‌, പി.സി. തോമസ്‌ എം.പി., വി.എന്‍. വാസവന്‍ എം.എല്‍.എ. എന്നിവര്‍ സമീപം.


കെ.ആര്‍. നാരായണന്‍ കര്‍മ്മമണ്ഡലം കീഴടക്കിയ മഹാന്‍: ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍


ഉഴവൂര്‍: രാഷ്‌ട്രീയത്തേക്കാളുപരി നിര്‍മ്മലമായ വ്യക്തിവൈശിഷ്‌ട്യംകൊണ്ട്‌ കര്‍മ്മമണ്ഡലത്തെ കീഴടക്കിയ മഹാനായിരുന്നു മുന്‍ രാഷ്‌ട്രപതി കെ।ആര്‍. നാരായണനെ്‌ നാഗാലാന്റ്‌ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ പറഞ്ഞു. കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഉഴവൂര്‍ ശാന്തിഗിരിയില്‍ സംഘടിപ്പിച്ച കെ.ആര്‍. നാരായണന്‍ സ്‌മാരക പ്രഭാഷണപരമ്പരയുടെ ഉദ്‌ഘാടനവും അവാര്‍ഡ്‌ദാനവും നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുു അദ്ദേഹം. ഒരിക്കലും രാഷ്‌ട്രീയക്കാരനായിരുില്ല കെ.ആര്‍. നാരായണന്‍. ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ഭാഗ്യതാരകമാണ്‌ കെ.ആര്‍. നാരായണന്‍. അതേസമയം അര്‍ഹമല്ലാത്ത ഒരു സ്ഥാനവും അദ്ദേഹത്തെ തേടിയെത്തിയില്ലെും ശങ്കരനാരായണന്‍ ചൂണ്ടിക്കാട്ടി. കെ.ആര്‍. നാരായണന്റെ സമീപനത്തിലെ നിര്‍മ്മലതയും പെരുമാറ്റത്തിലെ ആകര്‍ഷണീയതയും രാഷ്‌ട്രീയക്കാര്‍ കണ്ടുപടിക്കണമെും ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു.കെ.ആര്‍. നാരായണന്‍ അവാര്‍ഡിനു നിയമസഭാ സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍ തികച്ചും യോഗ്യനാണെന്നും അവാര്‍ഡ്‌ വിതരണം ചെയ്‌തുകൊണ്ട്‌ ശങ്കരനാരായണന്‍ വ്യക്തമാക്കി. `സഞ്ചാരം' ഡയറക്‌ടര്‍ സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങര, ബിജു പങ്കജ്‌ (ഏഷ്യാനെറ്റ്‌), സിബി കാരാമ്പള്ളി (മലയാളമനോരമ) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. വെബ്‌ ഡിസൈനിംഗ്‌ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജീവന്‍ കെ. അഗസ്റ്റിനു ഗവര്‍ണര്‍ ഉപഹാരം സമ്മാനിച്ചു.കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്റെ വെബ്‌സൈറ്റ്‌ മന്ത്രി മോന്‍സ്‌ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ.എം. മാണി എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. പി.സി. തോമസ്‌ എം.പി., ജസ്റ്റീസ്‌ കെ. നാരായണക്കുറുപ്പ്‌, വി.എന്‍. വാസവന്‍ എം.എല്‍.എ., ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. സിന്ധുമോള്‍ ജേക്കബ്‌, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഉഴവൂര്‍ വിജയന്‍, വി.പി. സജീന്ദ്രന്‍, എബി. ജെ. ജോസ്‌, രാജീവ്‌ ദേവരാജ്‌ എന്നിവര്‍ പ്രസംഗിച്ചു. സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍ മറുപടി പ്രസംഗം നടത്തി.